ഇത്തിരി ശ്രദ്ധ ഒത്തിരി നേട്ടം

  ഡിസംബര്‍ 14
  ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനം

  ഊര്‍ജ്ജ നഷ്ടം കുറച്ച് ഊര്‍ജ്ജ ദുര്‍വിനിയോഗം തടഞ്ഞ്, ഊര്‍ജ്ജോപയോഗം കാര്യക്ഷമമാക്കുക

  ആവശ്യമില്ലാതെ കത്തുന്ന ലൈറ്റുകളും ആളില്ലാതെ കറങ്ങുന്ന ഫാനുകളും ഓഫാക്കുന്നതിലൂടെ നമുക്ക് വൈദ്യുതി ലാഭിക്കാം.

  ഊര്‍ജ്ജസംരക്ഷണ ദിനത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ വീടുകളില്‍ ഇത്തരത്തില്‍ ആവശ്യമില്ലാതെ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടുപിടിച്ച് ഓഫാക്കാം. അത് നമുക്കും നാടിനും നേട്ടം.

  ഇത്തിരി ശ്രദ്ധ ഒത്തിരി നേട്ടം സന്ദേശവുമായി ഡിസംബര്‍ 14 മുതല്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നുള്ള ബില്ലിലെ വൈദ്യുതി ലാഭം കണക്കാക്കി സമ്മാനങ്ങള്‍ നല്‍കുന്നു. ഇതില്‍ പങ്കെടുക്കുന്നവര്‍ ഡിസംബര്‍ 14നു മുമ്പുള്ള ബില്ലും അതിനുശേഷമുള്ള ബില്ലും, അവര്‍ നടത്തിയ ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപവും കൂടി എനര്‍ജി മാനേജ്മെന്റ് സെന്ററിന് അയച്ചുതരേണ്ടണ്ടതാണ്.

  ഒന്നാം സമ്മാനം - ഒരു ലക്ഷം രൂപ
  രണ്ടാം സമ്മാനം - 50000 രൂപ
  മൂന്നാം സമ്മാനം - 25000 രൂപ

  "ഇത്തിരി ശ്രദ്ധ ഒത്തിരി നേട്ടം"
  എനര്‍ജി മാനേജ്മെന്റ് സെന്റര്‍ - കേരള
  ശ്രീകാര്യം പോസ്റ്റ്
  തിരുവനന്തപുരം 695017
  ഫോണ്‍: - 0471 2594922/23/24
  ഇ.മെയില്‍: : emck@keralaenergy.gov.in

 
   
   

Energy Management Centre Kerala,Srikrishna Nagar,Sreekaryam
Trivandrum 695017, Kerala, India Tel: +91-471-2594922