എനർജി മാനേജ്മെന്റ്സെന്റർ-കേരള യുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഊർജ്ജമിത്ര കേന്ദ്രങ്ങളിലൂടെ ഊർജ്ജ കാര്യക്ഷമമായ ഉപകരണങ്ങളുടെ വിതരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിർമ്മാതാക്കൾ / വിതരണക്കാർക്കായുള്ള എംപാനൽമെന്റിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിന് അകത്തും പുറത്തുമായുള്ള ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ബ്യൂറോ ഓഫ് എനർജി എഫിഷെൻസി (ബി.ഇ.ഇ) നിർദ്ദേശിച്ചിട്ടുള്ള 5-സ്റ്റാർ അല്ലെങ്കിൽ 4 -സ്റ്റാർ ലേബൽ സർട്ടിഫിക്കേഷൻ ഉള്ള ഉപകരണങ്ങളുടെയും മറ്റ് ഊർജ്ജ കാര്യക്ഷമതയുള്ള ഉപകരണങ്ങളുടെയും നിർമ്മാതാക്കൾ/ വിതരണക്കാർ എന്നിവരിൽ നിന്നും ആണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും പ്രവർത്തിക്കുന്ന ഊർജ്ജമിത്ര കേന്ദ്രങ്ങളെ ഊർജ്ജ ക്ഷമതയുള്ള ഉപകരണങ്ങളുടെ വിതരണ കേന്ദ്രങ്ങളായി ഉപയോഗിക്കുവാനുള്ള സുവർണ്ണ അവസരമാണ് ഉപകരണ നിർമ്മാതാക്കൾ/ വിതരണക്കാർക്ക് കൈവരുന്നത്.
Applications are invited for the Empanelment of Vendors for Energy Efficient appliances/equipment distribution through Urjamithra Centres in Kerala State
Energy Management Centre Kerala invites application for Empanelment of Vendors for Energy Efficient appliances/equipment distribution through Urjamithra Centres in the State of Kerala. Applications are invited from vendors / manufactures who deal with Bureau of Energy Efficiency (BEE) 5-star or 4-star labeled appliances/equipment and energy efficient equipment other than BEE star labeled products. Through this empanelment, vendors/manufacturers are getting a golden opportunity to utilize the Urjamithra Centres in the 140 constituencies of Kerala as distribution Centres of their energy efficient products.