നിര്‍ബന്ധിത ഊര്‍ജ്ജ ഓഡിറ്റ്പദ്ധതി
കേരള സര്‍ക്കാര്‍ 01.01.2011 തീയതിയിലെ G.O (Rt) No. 2/2011/PD ഉത്തരവ് പ്രകാരം എല്ലാ HT/EHTഉപഭോക്താക്കള്‍ക്കും ഊര്‍ജ്ജ ഓഡിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 11.06.2015 തീയതിയിലെ G.O (P) No. 21/2015/PD ഉത്തരവില്‍ ഇലക്ട്രിക് ഉപകരണങ്ങളുടെ ഊര്‍ജ്ജ സംരക്ഷണ മാനദണ്ഡങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിട്ടുണ്ട്.
നിയുക്ത ഉപഭോക്താക്കള്‍ (Designated Consumers)ഒഴികെയുള്ള എല്ലാ HT-EHTഉപഭോക്താക്കള്‍ക്കും ഊര്‍ജ്ജ ഓഡിറ്റ് നടത്തുവാനായി 43 ഊര്‍ജ്ജ ഓഡിറ്റ് സ്ഥാപനങ്ങള്‍ക്ക് (മാര്‍ച്ച്2018വരെ) ഇ.എം.സി അംഗീകാരം നല്‍കിയിട്ടുണ്ട്. എംപാനല്‍ഡ് ഊര്‍ജ്ജ ഓഡിറ്റ് സ്ഥാപനങ്ങളുടെ പട്ടിക ഇ.എം.സിയുടെ വെബ് സൈറ്റില്‍ (www.keralaenergy.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് ഊര്‍ജ്ജ ഓഡിറ്റ് നടത്തുന്നതിനായി ഈ പട്ടികയില്‍ നിന്നും ഏതെങ്കിലും ഒരു ഊര്‍ജ്ജ ഓഡിറ്റ് സ്ഥാപനത്തെ തെരെഞ്ഞെടുക്കാവുന്നതാണ്. ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തിയാക്കിയതിനു ശേഷം അന്തിമ റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ഗുണനിലവാരനിര്ണ്ണയിത്തിനായി ഇ.എം.സിയിലേയ്ക്ക് അയയ്ക്കേണ്ടതാണ്.
Hits: 733