നിയുക്ത ഉപഭോക്താക്കള്‍
ഊര്‍ജ്ജസംരക്ഷണ നിയമം 2001 –ലെ സെക്ഷന്‍ (14) ലെ ക്ലോസ് (E), (F) വകുപ്പുകളനുസരിച്ച് 9 ഊര്‍ജ്ജ ഉപഭോഗം കൂടിയ മേഖലകളിലെ (സിമന്റ്, ക്ലോറോ-ആല്‍ക്കലി, അലുമിനം, ഫെര്റ്റിലൈസര്, അയണ്‍ & സ്റ്റീല്‍, പേപ്പര്‍ & പള്‍പ്പ്, റെയില്‍വേ, തെര്‍മല്‍ പവര്‍ & ടെക്സ്റ്റയില്‍) വ്യവസായ ശാലകള്‍/ കെട്ടിടങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാരിന്റെ 12.03.2007 –ലെ S.O No. 394 (E) ഉത്തരവ് പ്രകാരം നിയുക്ത ഉപഭോക്താക്കളായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 27.05.2014 തീയതിയിലെ S.O 1378 (E) ഉത്തരവ് പ്രകാരം നിയുക്ത ഉപഭോക്താക്കള്‍ക്ക് അവരുടെ വ്യവസായ ശാലകളിലും / സ്ഥാപനങ്ങളിലും വിവിധ ഊര്‍ജ്ജ സംരക്ഷണ അവസരങ്ങള്‍ തിരിച്ചറിയുന്നതിനായി നിര്‍ബന്ധിത ഊര്‍ജ്ജ ഓഡിറ്റ് നടത്തേണ്ടതാണ്.
നിലവില്‍9 നിയുക്ത ഉപഭോക്താക്കള്‍ കേരളത്തില്‍ ഉണ്ട്. ഈ ഉത്തരവ് പ്രകാരം നിയുക്ത ഉപഭോക്താക്കള്‍ക്ക് വേണ്ടി പെര്‍ഫോം അച്ചീവ് & ട്രേഡ് (PAT)എന്ന പദ്ധതി ആവിഷ്കരിച്ചട്ടുണ്ട്.PAT ഒന്നാം ഘട്ടത്തില്‍ (1 ഏപ്രില്‍ 2012 മുതല്‍ 31 മാര്‍ച്ച് 2015 വരെ) കേരളത്തിലെ 9 വ്യവസായ ശാലകളെയാണ് ഉള്പ്പെടുത്തിയിരിക്കുന്നുത്
- മലബാര്‍ സിമന്റ് ലിമിറ്റഡ്
- ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ലിമിറ്റഡ്
- ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്
- BSESകേരള പവര്‍ ലിമിറ്റഡ് കൊച്ചി
- കോഴിക്കോട് ഡിസല്‍ പവര്‍ പ്രോജക്ട്
- രാജീവ്ഗാന്ധി കംപൈന്‍ഡ് സൈക്കില്‍ പവര്‍ പ്രോജക്ട്(RGCCPP)
- ബ്രഹ്മപുരം ഡീസല്‍ പവര്‍ പ്ലാന്റ് കെ.എസ്.ഇ.ബി
- കാസര്‍കോഡ് പവര്‍ കോര്പ്പറേഷന് ലിമിറ്റഡ്
- ഫെര്‍ട്ടിലൈസേഴ്സ് & കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (FACT)
PAT രണ്ടാം ഘട്ടത്തില്‍ (1 ഏപ്രില്‍ 2016 മുതല്‍ 31 മാര്‍ച്ച് 2018 വരെ) കേരളത്തിലെ 9 വ്യവസായ ശാലകളെയാണ് ഉള്പ്പെടുത്തിയിരിക്കുന്നുത്
- മലബാര്‍ സിമന്റ് ലിമിറ്റഡ്
- ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് ലിമിറ്റഡ്
- ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്
- BSESകേരള പവര്‍ ലിമിറ്റഡ് കൊച്ചി
- കോഴിക്കോട് ഡിസല്‍ പവര്‍ പ്രോജക്ട്
- രാജീവ്ഗാന്ധി കംപൈന്‍ഡ് സൈക്കില്‍ പവര്‍ പ്രോജക്ട്(RGCCPP)
- കെ.എസ്.ഇ.ബി ലിമിറ്റഡ്
- BPCLകൊച്ചിന് റിഫൈനറി
- ഫെര്‍ട്ടിലൈസേഴ്സ് & കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (FACT)