അവാര്‍ഡുകളും അംഗീകാരങ്ങളും
Subcategories
-
uncategorised
കേരളത്തിന് ദേശീയ ഊർജ്ജസംക്ഷണ അവാർഡ്
കേന്ദ്ര ഊർജ്ജ മന്ത്രാലയം ഏർപ്പെടുത്തിയ ദേശീയ ഊർജ്ജസംരക്ഷണ അവാർഡിൽ സ്റ്റേറ്റ് ഡെസിഗ്നേറ്റഡ് ഏജൻസി വിഭാഗത്തിൽ എനർജി മാനേജ്മെന്റ്സെന്ററിന് ഈ വർഷവും (2020)ഒന്നാം സ്ഥാനം ലഭിച്ചു.
11.01.21ന് 3മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അവാർഡ് പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവും ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും ചേര്‍ന്ന് നടത്തിയ ചടങ്ങിൽ ബഹു: കേന്ദ്ര ഊര്‍ജ്ജ വകുപ്പു മന്ത്രി ശ്രീ. ആര്. കെ. സിംഗ് മുഖ്യാഥിതിയായി പങ്കെടുക്കുകയും അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തെ പ്രതിനിധീകരിച്ച് ബഹു: വൈദ്യുതി വകുപ്പു മന്ത്രി ശ്രീ. എം. എം. മണിയും എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ: ആര്. ഹരികുമാറും മറ്റ് ക്ഷണിക്കപ്പെട്ടവരും തിരുവനന്തപുരം റസിഡന്‍സി ടവറില്‍ ഒരുക്കിയ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ അവാര്‍ഡ് പ്രഖ്യാപനച്ചടങ്ങില്‍ പങ്കെടുത്തു. തുടർച്ചയായി നാലാം തവണയാണ് ഇ. എം. സി. ക്ക് ദേശീയ അവാർഡിൽ ഒന്നാം സ്ഥാനം ലഭിക്കുന്നത്.