Created: Thursday, 11 June 2020

ഗതാഗത മേഖലയിൽ നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂർണ്ണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ നിരത്തുകളിൽ ഇറങ്ങുന്ന സാഹചര്യമാണ് ലോകത്ത് ഇപ്പോൾ നിലനിൽക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിലൂടെ പെട്രോൾ/ഡീസൽ മൂലം ഉണ്ടാകുന്ന മലിനീകരണം കുറക്കുകയും അതു വഴി ആഗോള താപനം ഒരു പരിധി വരെചെറുക്കാൻ കഴിയും എന്ന് നമുക്കെല്ലാം അറിയാം. കൂടാതെ ശബ്ദ മലിനീകരണവും വളരെ കുറവാണ്. ഫുൾ ബാറ്ററി ചാർജിലൂടെ ഏകദേശം 400-500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ ഇപ്പോൾ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ട ആവശ്യകത ഏറി വരികയാണ്.

നമ്മുടെ സംസ്ഥാനത്തിന് മാതൃകയായി ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്മെന്റ് സെന്റർ -കേരള ഇലക്ട്രിക്ക്‌ കാർ വാങ്ങിയിരിക്കുകയാണ്. ഇ.എം.സിയുടെ ഇലക്ട്രിക്ക്‌ കാറിന്റെ ഫ്ലാഗ്‌ ഓഫ്‌ ചടങ്ങ് ഇന്ന് (11-06-2020)‌ ബഹു. വൈദ്യുതി വകുപ്പ്‌ മന്ത്രി ശ്രീ. എം എം മണി നിർവ്വഹിച്ചു.

Hits: 5814

Careers

Careers at EMC Kerala

Site Last Updated

Last Update:
General update: 20-09-2022 06:06-AM-Tue

Visitors

003633274

Follows us on

         

 

 

 

 

Contact Us

Energy Management Centre Kerala                  
Srikrishna Nagar
Sreekaryam
Thiruvananthapuram- 695017,
Kerala, India
Tel: +91-471-2594922,2594924

 

ഞങ്ങളുടെ വിലാസം

 

എനര്‍ജി മാനേജ്മെന്റ് സെന്റര്‍‌
ശ്രീകൃഷ്ണ നഗര്‍, ശ്രീകാര്യം.പി.ഒ
തിരുവനന്തപുരം –695017, കേരളം
ഫോണ്‍ : +91-471-2594922,2594924

Quick Links

Newsletter Subscriber

Name:
Email: