unarv

unarvസ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമുള്ള ഊർജസംരക്ഷണ പദ്ധതിയായ ഉണർവിന്റെ സംസ്ഥാന തല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി നിർവഹിച്ചു. കഴക്കൂട്ടം നിയോജകമണ്ഡലം എം.എൽ.എ. ശ്രീ. കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനമാണ് ലോക പരിസ്ഥിതി ദിനം കൂടിയായ ജൂൺ 5 ന് രാവിലെ എനർജി മാനേജ്മെന്റ് സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടന്നത്. ഊർജസംരക്ഷണവുമായി ബന്ധപ്പെട്ട് ഇ.എം.സി. നടത്തിവരുന്ന പ്രവൃത്തനങ്ങളും ഇടപെടലുകളും നേരിട്ട് കണ്ട് മനസിലാക്കുന്നതിനായി ഇ.എം.സി. സംഘടിപ്പിക്കന്ന ക്യാമ്പസ് സന്ദർശന പരിപാടിയാണ് ‘ഉണർവ്’